കേരളത്തില്‍ സെപ്തംബറോടെ പ്രതിദിനം 10000-20000 രോഗികള്‍ ഉണ്ടായേക്കും: കെ.കെ ശൈലജ
COVID-19
കേരളത്തില്‍ സെപ്തംബറോടെ പ്രതിദിനം 10000-20000 രോഗികള്‍ ഉണ്ടായേക്കും: കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 5:52 pm

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സെപ്തംബറോടെ വന്‍ വര്‍ധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടമാണെന്നും മന്ത്രി പറഞ്ഞു.

പ്രതിദിനം രോഗികളുടെ എണ്ണം 10000-20000 ത്തിനുമിടയില്‍ ആകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരണനിരക്ക് കൂടുന്നത് ഭയത്തോടെ കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയുന്നതിന് ഹെല്‍ത്ത് ബ്രിഗേഡുകളെ തയ്യാറാക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളായി പ്രതിദിനം ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Shailaja Covid 19 Kerala