തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ ഗുരുതര സാഹചര്യമെന്ന് ഐ.ജി.ബി.ഐ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി). സംസ്ഥാനത്ത് പല ജില്ലകളിലും ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഐ.ജി.ബി.ഐ ഡയറക്ടര്‍ വിനോദ് സ്‌കറിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. ഇത് സംബന്ധിച്ചുള്ള വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
പുതിയ നിയന്ത്രണങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ ഉത്തരവ് ഇറങ്ങും. കോര്‍ കമ്മിറ്റി യോഗത്തിലെടുത്ത നിര്‍ദ്ദേശങ്ങളാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയത്.
നിര്‍ദേശങ്ങള്‍
1. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം.
2. അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം
3. സപ്ലൈകോ ഹോര്‍ട്ടികോര്‍പ് അടക്കം ഉള്‍പ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ ശൃംഖല സംവിധാനം വേണം.
4. ടെലി ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം.
5. സംസ്ഥാനത്തെ രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാമെന്നത് ഉത്തരവില്‍ പരാമര്‍ശിക്കും.
6. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കും.
7. ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി 9 മണിക്ക് മുന്‍പ് അടക്കണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക