സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കും: ഐ.എം.എ
COVID-19
സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കും: ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 10:02 am

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ പ്രതിദിനം അയ്യായിരം കടക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആളുകള്‍ക്കിടയില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.’

ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് വയ്ക്കാത്തവര്‍ക്കും, അകലം പാലിക്കാത്തവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എബ്രഹാം വര്‍ഗീസ് പറഞ്ഞു.

ഇളവുകള്‍ ലഭിച്ചാലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ ആറിന് സംസ്ഥാനത്ത് 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ പ്രതിദിന വര്‍ധന പതിനായിരത്തിലധികം വന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid IMA