സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരം കടന്നു; ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്തും പാലക്കാടും; ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് പുതുതായി 114 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെയാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരം കടന്നത്.
നിലവില്‍ 2015 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. പാലക്കാടും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. പാലക്കാട് 261 പേരും മലപ്പുറത്ത് 224 പേരുമാണ് ചികിത്സയിലുള്ളത്.
കാസര്‍ഗോഡ് 112, കണ്ണൂര്‍ 179, വയനാട് 43, കോഴിക്കോട് 88, തൃശ്ശൂര്‍ 153, എറണാകുളം 173, ഇടുക്കി 46, കോട്ടയം 121, ആലപ്പുഴ 165, പത്തനംതിട്ട 165, കൊല്ലം 189, തിരുവനന്തപുരം 96 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്കുകള്‍.
അതേസമയം സംസ്ഥാനത്ത് ഇന്നും സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരുടെ എണ്ണം രണ്ടക്കം കടന്നു. 14 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇ2150 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.