| Tuesday, 21st April 2020, 5:58 pm

സംസ്ഥാനത്ത് 19 പേര്‍ക്ക് പുതുതായി കൊവിഡ്; 10 പേര്‍ കണ്ണൂരില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 16 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ കാസര്‍ഗോഡ് 3, കണ്ണൂര്‍ 10, പാലക്കാട് 4, മലപ്പുറം, കൊല്ലം ഓരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 16 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂര്‍ കാസര്‍കോട്, കോഴിക്കോട്, ജില്ലകളിലുള്ളവര്‍ക്കാണ് രോഗം ഭേദമായത്.

അതേസമയം ഇന്ന് പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍ക്കാണ് അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇത് വരെ 426 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ നിലവില്‍ ചികിത്സയിലാണ്.
ആശുപത്രി നിരീക്ഷണത്തിലുള്ളത് 332 പേരാണ് ഇതില്‍ ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ഇരട്ടിയാകുന്നതിന്റെ തോത് കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

7.5 ദിവസം കൂടുമ്പോഴാണ് ഇപ്പോള്‍ രോഗം ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുമ്പ് ഇത് 3.5 ദിവസങ്ങളായിരുന്നു. കേരളത്തില്‍ 72 ദിവസം കൂടുമ്പോഴാണ് രോഗം ഇരട്ടിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more