| Thursday, 1st October 2020, 6:48 pm

കോഴിക്കോട് ഇന്ന് 1072 രോഗികള്‍, മലപ്പുറത്ത് 965 പേര്‍; ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് കോഴിക്കോട് ജില്ലയില്‍. 1072 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയാണ് തൊട്ട് അടുത്ത ജില്ല. 965 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 934 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 856 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 40 വയസിന് താഴേയുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടികൂടുന്നതെന്നും ഇവരാണ് ഏറ്റവും കൂടുതലായി കൂട്ടം കൂടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം 633, കോട്ടയം 340, കണ്ണൂര്‍ 435, ആലപ്പുഴ 804, വയനാട് 143, കാസര്‍ഗോഡ് 471, പത്തനംതിട്ട 223, തൃശ്ശൂര്‍ 613, പാലക്കാട് 513, ഇടുക്കി 130, വയനാട് 143 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം.

സംസ്ഥാനത്ത് രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നിട്ടുണ്ട്. ഇന്ന് 8,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

അതില്‍ ഉറവിടമറിയാത്ത കേസുകള്‍ 730 ആണ്. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 59,157 സാംപിളുകള്‍ ആണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂര്‍ 603, പാലക്കാട് 297, കാസര്‍ഗോഡ് 447, കണ്ണൂര്‍ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 26, എറണാകുളം 16, കോട്ടയം 8, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 363, കൊല്ലം 213, പത്തനംതിട്ട 82, ആലപ്പുഴ 191, കോട്ടയം 148, ഇടുക്കി 70, എറണാകുളം 226, തൃശൂര്‍ 290, പാലക്കാട് 113, മലപ്പുറം 322, കോഴിക്കോട് 333, വയനാട് 59, കണ്ണൂര്‍ 129, കാസര്‍ഗോഡ് 289 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlihts: Kerala Covid 19 patients District wise figures are as follows

We use cookies to give you the best possible experience. Learn more