തിരുവനന്തപുരം: മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 255 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇന്ന് ആകെ 1184 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 784 പേര്‍ രോഗമുക്തി നേടി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
കോഴിക്കോട് ജില്ലയിലെ വലിയങ്ങാടി, വെള്ളയില്‍ എന്നീ പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം ബാധിച്ചവര്‍ ജില്ല തിരിച്ച്- തിരുവനന്തപുരം 200, കൊല്ലം 41, ആലപ്പുഴ 30, പത്തനംതിട്ട 4, കോട്ടയം 40, ഇടുക്കി 10, എറണാകുളം 101, തൃശൂര്‍ 40, പാലക്കാട് 147, മലപ്പുറം 255, കോഴിക്കോട് 66, വയനാട് 33, കണ്ണൂര്‍ 63, കാസര്‍കോട് 146.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Covid 19 District List