കേരളത്തില്‍ പുതുതായി 4892 പേര്‍ക്ക് കൂടി കൊവിഡ്
covid 19 Kerala
കേരളത്തില്‍ പുതുതായി 4892 പേര്‍ക്ക് കൂടി കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 6:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 4892 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്ന് 16 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 4407 പേർക്ക് സമ്പർക്കത്തിലൂടെയാണ്  രോഗം വന്നത്.  ഇതില്‍ ഉറവിടമറിയാത്ത 251 പേരുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ 24 പേർ ആരോഗ്യ പ്രവർത്തകരാണ്.

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതര്‍ കുറയുകയാണെന്നും വാകിസിനില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Content Highlights: Kerala Covid 19 Details and updates on February 17 2021