തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേര്‍ക്ക് രോഗം ഭേദമായി
കേരളത്തില്‍ ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.
അതേസമയം കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയത്തിന്‍മേലാണ് നടപടി.
നൂറിലേറെ പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. സാമൂഹ്യക്ഷേമ ഓഫീസറും സി.ഐയും സന്നദ്ധപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.
ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ അഗതി മന്ദിരത്തില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയെ രണ്ട് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടാം തിയ്യതിയാണ് ഇയാളെ കോഴിക്കോട് നഗരത്തില്‍ നിന്ന് ക്യാമ്പിലേക്ക് മാറ്റിയത്.
ഇയാള്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ആറ് പേരുടേയും സ്രവ സാമ്പിള്‍ പരിശോധനക്കയക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: