കൊവിഡ് 19; തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും ആശങ്ക; 91 ശതമാനം രോഗികളും സമ്പര്‍ക്കത്തിലൂടെ; ജില്ല തിരിച്ചുള്ള കണക്കുകള്‍
COVID-19
കൊവിഡ് 19; തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും ആശങ്ക; 91 ശതമാനം രോഗികളും സമ്പര്‍ക്കത്തിലൂടെ; ജില്ല തിരിച്ചുള്ള കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th August 2020, 6:34 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 91 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.
ഇന്ന രോഗം സ്ഥിരീകരിച്ച 2154 കൊവിഡ് കേസുകളില്‍ 1962 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇതില്‍ 174 കൊവിഡ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്തും കോഴിക്കോടുമാണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും,കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 305 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 212 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 9, കാസര്‍ഗോഡ് ജില്ലയിലെ 4, കൊല്ലം, മലപ്പുറം ജില്ലകളിലെ 3 വീതവും, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 161 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 132 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 258 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 182 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 328 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 113 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: kerala covid 19  91% of patients were in contact; District wise details