സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 18 രോഗികളും; ആശങ്കയോടെ കേരളം
COVID-19
സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 18 രോഗികളും; ആശങ്കയോടെ കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 6:17 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 144 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഉറവിടം അറിയാത്ത 18 രോഗികള്‍ ഉള്ളതായും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 10 ഡി.എസ്.സിഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ബി.എസ്.എഫ് 1 , ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് 77, ഫയര്‍ ഫോഴ്‌സ് 4 എന്നിങ്ങനെയും കൊവിഡ് ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം 206 പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് ഇന്ന് പുതുതായി രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

162 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ