coronavirus
കേരളത്തില്‍ കൊറോണ വൈറസ് ബാധ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 30, 08:27 am
Thursday, 30th January 2020, 1:57 pm

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊറോണ ബാധ സ്ഥിരികരിച്ചത്.


വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗിയുടെ ആരോഗ്യനില ഗുരുതരമല്ല. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗം സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്.