| Wednesday, 1st March 2017, 7:32 am

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതു കടം 80 ശതമാനം ഉയര്‍ന്നു; ധനക്കമിയിലും കുറവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടം 80 ശതമാനം ഉയര്‍ന്നെന്ന് നിയമസഭാ റിപ്പോര്‍ട്ട്. നിയമസഭയില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തിന്റെ പൊതുകടം ഉയര്‍ന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


Also read വീണ്ടും അഭിമാനമായി തിരുവനന്തപുരം; നഗരഭരണ സംവിധാനത്തില്‍ രാജ്യത്ത് ഒന്നാമത് തിരുവനന്തപുരം 


കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ 2015-16 വര്‍ഷ കാലയളവില്‍ ധനകമ്മിയും റവന്യൂ കമ്മിയും കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പതിനാലാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയുടെ ഫലമായി കേന്ദ്ര സഹായമായി 4640 കോടി ലഭിച്ചതും റവന്യൂ കമ്മി കുറയാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2014-15 വര്‍ഷത്തില്‍ 13,796 കോടിയായിരുന്ന റവന്യൂ കമ്മി 2015-16ല്‍ 9657 കോടിയായാണ് കുറഞ്ഞത്.


Dont miss മോദി പോകുന്നിടത്തെല്ലാം കള്ളം പ്രചരിപ്പിക്കുന്നു; സഹോദരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു: രാഹുല്‍ ഗാന്ധി


2014-15 കാലയളവില്‍ 18,642 കോടിയായിരുന്ന ധനക്കമ്മി കഴിഞ്ഞ വര്‍ഷം 17,818 കോടിയിലാണ് എത്തിയിരിക്കുന്നത്. ആഭ്യന്തോരത്പാദനത്തിന്റെ 3.6 ശതമാനമായിരുന്ന ധനക്കമ്മി 3 ശതമാനമായാണ് കുറഞ്ഞത്.

2014-15 കാലയളവില്‍ 15,105.63 കോടിയായിരുന്ന ആഭ്യന്തര കടം 2015-16ല്‍ 17,141.58 കോടിയായാണ് വര്‍ധിച്ചത്. കഴിഞ്ഞ നാലു വര്‍ഷവും കടബാധ്യതയുടെ വളര്‍ച്ചനിരക്ക് കുറയുന്ന പ്രവണതയുണ്ടായിരുന്നെങ്കിലും കടത്തിന്റെയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം വര്‍ധിച്ചതായാണ് കണക്കുകള്‍.

We use cookies to give you the best possible experience. Learn more