| Friday, 28th May 2021, 1:42 pm

കേരള കോണ്‍ഗ്രസ് കേഡര്‍ സംവിധാനത്തിലേക്ക്; ലെവി ഏര്‍പ്പെടുത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ഇടതുപാര്‍ട്ടികളുടെ രീതിയില്‍ ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനം.

ഓരോ സ്ഥാനത്തുള്ളവരും നല്‍കേണ്ട തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയെന്ന നിലയിലുള്ള കെട്ടുറപ്പിനും അംഗങ്ങളുടെ ഉത്തരവാദിത്തത്തിനും ലെവി വേണ്ടതാണെന്ന തീരുമാനത്തില്‍ പാര്‍ട്ടിയെത്തിയെന്നാണ് വിവരം.

സി.പി.ഐ.എം, സി.പി.ഐ പാര്‍ട്ടികളുടെ മാതൃകയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാന്‍ സാധാരണ അംഗത്വവും സജീവ അംഗത്വവും ഏര്‍പ്പെടുത്താനും ആലോചിക്കുന്നു. പാര്‍ട്ടി അംഗത്വം ഓണ്‍ലൈന്‍ ആയും പരിഗണിക്കും.

പാര്‍ട്ടിയുടെ സ്ഥാനം ലഭിച്ചവര്‍ക്കായിരിക്കും വിഹിതം കൂടുക. മന്ത്രി, എം.പി, എം.എല്‍.എ, ചീഫ് വിപ്പ് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളും ഭരണകര്‍ത്താക്കളും ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങള്‍ പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെല്ലാം ലെവി വരും.

പാര്‍ട്ടി ഭാരവാഹികള്‍, സ്റ്റിയറിംഗ് കമ്മിറ്റി, ജില്ലാ പ്രസിഡന്റുമാര്‍ പോഷക സംഘടനാ ഭാരവാഹികള്‍ എന്നിങ്ങനെ സംസ്ഥാന കമ്മിറ്റിവരെയുള്ളവര്‍ക്ക് ലെവി ഏര്‍പ്പെടുത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Kerala congress trying to be a cadre party

We use cookies to give you the best possible experience. Learn more