തിരുവനന്തപുരം: ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ഇടതുപാര്‍ട്ടികളുടെ രീതിയില്‍ ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനം.
ഓരോ സ്ഥാനത്തുള്ളവരും നല്‍കേണ്ട തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയെന്ന നിലയിലുള്ള കെട്ടുറപ്പിനും അംഗങ്ങളുടെ ഉത്തരവാദിത്തത്തിനും ലെവി വേണ്ടതാണെന്ന തീരുമാനത്തില്‍ പാര്‍ട്ടിയെത്തിയെന്നാണ് വിവരം.
സി.പി.ഐ.എം, സി.പി.ഐ പാര്‍ട്ടികളുടെ മാതൃകയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാന്‍ സാധാരണ അംഗത്വവും സജീവ അംഗത്വവും ഏര്‍പ്പെടുത്താനും ആലോചിക്കുന്നു. പാര്‍ട്ടി അംഗത്വം ഓണ്‍ലൈന്‍ ആയും പരിഗണിക്കും.
പാര്‍ട്ടിയുടെ സ്ഥാനം ലഭിച്ചവര്‍ക്കായിരിക്കും വിഹിതം കൂടുക. മന്ത്രി, എം.പി, എം.എല്‍.എ, ചീഫ് വിപ്പ് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളും ഭരണകര്‍ത്താക്കളും ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങള്‍ പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെല്ലാം ലെവി വരും.