| Friday, 14th June 2019, 12:44 pm

'സി.എഫ്.തോമസ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍; ഞാന്‍ നിയമസഭാ കക്ഷി നേതാവ്';നീക്കം ശക്തിപ്പെടുത്തി പി.ജെ.ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: മുതിര്‍ന്ന നേതാവ് സി.എഫ്.തോമസിനെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാനാക്കാനുള്ള നീക്കം ശക്തിപ്പെടുത്തി താത്കാലിക ചെയര്‍മാന്‍ പി.ജെ.ജോസഫ്. സി.എഫ് തോമസ് ചെയര്‍മാനാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി.

അത്തരത്തില്‍ ജോസ്.കെ മാണിയെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനും താന്‍ നിയമസഭാ കക്ഷി നേതാവും ആകുമെന്നുള്ള തരത്തിലാണ് പി.ജെ ജോസഫ് മുന്നോട്ട് വച്ച സമവായ നീക്കം.

മുന്‍പും ഇതേ സമവായം പി.ജെ ജോസഫ് മുന്നോട്ട് വച്ചിരുന്നെങ്കിലും ജോസ് കെ.മാണി വിഭാഗം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

അതേ സമയം ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകണമെന്ന് പാര്‍ട്ടി ഭരണഘടനയില്‍ മാണി സാര്‍ എഴുതിവെച്ചിട്ടില്ലെന്ന പി.ജെ. ജോസഫിന്റെ പരാമര്‍ശം നേരത്തെ പാര്‍ട്ടിക്കകത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

പി.ജെ. ജോസഫിന്റെ അതേ ഭാഷയില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യോജിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ആഗ്രഹമെന്നും ചെയര്‍മാനാകണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ജോസ്. കെ മാണി മറുപടിയും പറഞ്ഞിരുന്നു.

എന്നാല്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പി.ജെ ജോസഫ് ഇതുവരെയും തയ്യാറായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more