കോട്ടയം: രണ്ടിലയ്ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എം എന്ന പേരും ജോസ് വിഭാഗത്തിന്. കേരള കോണ്‍ഗ്രസ് എം എന്ന പേര് പി.ജെ ജോസഫ് വിഭാഗം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പാര്‍ട്ടിയുടെ പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ് ഹൈക്കോടതി അംഗീകരിച്ചത്.
നേരത്തെ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹരജി സമര്‍പ്പിച്ചിരുന്നു.
ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ജോസഫ് വിഭാഗത്തിന്റെ ഹരജി തള്ളുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക