കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം തീരുമാനിക്കുമെന്ന് ജോസ് കെ. മാണി. സി.പി.ഐ കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് വിഷയമല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
“കേരള കോണ്‍ഗ്രസുകാര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കും. ചെങ്ങന്നൂര്‍ മാത്രം അടിസ്ഥാനമാക്കിയല്ല കേരള കോണ്‍ഗ്രസിന്റെ നിലപാട്. കേരള കോണ്‍ഗ്രസിനെ ഭയക്കുന്നത് എന്തിനെന്ന് സി.പി.ഐക്കാരോട് തന്നെ ചോദിക്കണം.”
Also Read: ‘ദിനേശിന്റെ ശപഥം’; രാഹുല്‍ പ്രധാനമന്ത്രിയാവാതെ ചെരിപ്പിടില്ലെന്ന് ശപഥമെടുത്ത് ആരാധകന്‍
നേരത്തെ ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് വിജയിക്കാന്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. നേരത്തെ മാണിയുടെ പിന്തുണയില്ലാതെയാണ് ഇടതുപക്ഷം ചെങ്ങന്നൂരില്‍ ജയിച്ചതെന്നും കാനം പറഞ്ഞിരുന്നു.
ഇടതുമുന്നണിയില്‍ പുതിയ ഘടകകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Also Read: സീറോ മലബാര്‍സഭ വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാളിനെതിരെ ബഹിഷ്‌കരണവുമായി വൈദികര്‍
അതേസമയം കാനത്തിന്റെ നിലപാടിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം ശക്തിയുണ്ടെങ്കില്‍ തെളിയിക്കട്ടെ എന്നാണ് താന്‍ പറഞ്ഞതെന്നും കാനം പിന്നീട് വ്യക്തമാക്കിയിരുന്നു.
WATCH THIS VIDEO: