കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഭാഗമായി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം 12 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ധാരണപ്രകാരം പാര്‍ട്ടിയ്ക്ക് നല്‍കിയ കുറ്റ്യാടി സീറ്റ് ഒഴിച്ചിട്ടാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പാലായില്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കും.
റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണ്‍ മത്സരിക്കും. കുറ്റ്യാടിയില്‍ സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും മത്സരിക്കുന്ന കാര്യം തീരുമാനിക്കുക.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത് സി.പി.ഐ.എമ്മില്‍ പതിവില്ലാത്ത കാഴ്ചയാണ്. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയിരിക്കുന്നത്.
അതേസമയം കുറ്റ്യാടിയില്‍ സി.പി.ഐ.എം വിമത സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകിട്ട് ഉണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കുറ്റ്യാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുക പോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക