കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണിനെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകം യോഗം ചേരുന്നു.
ജോസഫ് ഗ്രൂപ്പുമായി ജോണി നെല്ലൂര്‍ ലയനം പ്രഖ്യാപിച്ചു. ലയന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. ഫെബ്രുവരി 29ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ തീരുമാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ജോസഫ് ഗ്രൂപ്പുമായി ലയനത്തിന് ഒരുക്കമല്ലെന്നാണ് അനൂപ് വിഭാഗത്തിന്റെ തീരുമാനം.
പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു.
എന്നാല്‍ ജോണിനെല്ലൂര്‍ തനിക്കെതിരെ നുണപ്രാചാരണം നടത്തുകയാണെന്നും
പാര്‍ട്ടിപിളര്‍ന്നിട്ടില്ലെന്നും കുറച്ചുപോര്‍മാത്രമാണ് പുറത്ത് പോയതെന്നും അനൂപ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ