തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയില്‍ തന്റെ പരാതി നേരത്തെ തന്നെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല. എ.ഐ.സി.സി നേതൃത്വത്തെ നേരിട്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരമെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പുനസംഘടനയിലും, അച്ചടക്ക നടപടികളിലുമുള്ള കടുത്ത അതൃപ്തി ഉമ്മന്‍ചാണ്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാഷ്ട്രീയകാര്യ സമിതി ഉപദേശകസമിതി മാത്രമാണോയെന്നതില്‍ എ.ഐ.സി.സി വ്യക്തത വരുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റേയും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റേയും ശൈലിയില്‍ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പറിയിച്ചാണ് ഉമ്മന്‍ചാണ്ടി സോണിയഗാന്ധിയെ കണ്ടത്.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും നടക്കുന്ന പുനസംഘടനയെ ഉമ്മന്‍ചാണ്ടി ചോദ്യം ചെയ്തുവെന്നാണ് വിവരം.
അതേസമയം പുനസംഘടനയില്‍ നിന്ന് പിന്നോട്ടില്ലെന്നാവര്‍ത്തിച്ച വി.ഡി. സതീശന്‍ ചര്‍ച്ചയാകാമെന്ന ഉപാധി മുന്‍പോട്ട് വെച്ചിട്ടുണ്ട്.
വിഷയം കൂടുല്‍ സങ്കീര്‍ണ്ണമായതോടെ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്റ് നിയോഗിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kerala Congress issue Ramesh Chennithala Oommen Chandy VD Satheesan K Sudhakaran