കൊച്ചി: ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകൃതമായി. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കേരള കോണ്‍ഗ്രസ്(ഡി) എന്നായിരിക്കും പാര്‍ട്ടി അറിയപ്പെടുക. കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടി ചെയര്മാന്.
പാര്‍ട്ടി ഭാരവാഹികളേയും മറ്റും തിരഞ്ഞെടുക്കുന്നതിനായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തിട്ടുണ്ട്. കെ.എം. മാണിയോട് വിയോജിച്ച് പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് നേതാക്കളായ ആന്റണി രാജു, കെ.സി ജോസഫ്, പി.സി ജോസഫ്, വക്കച്ചന് മറ്റത്തില്‍, മാത്യു സ്റ്റീഫന്‍ തുടങ്ങിയ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
എറണാകുളം വൈ.എം.സി.എ ഹാളില്‍ ഉച്ചയ്ക്ക് 2.30 നായിരുന്നു യോഗം. മാണി ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറിമാരായിരുന്ന വാമനപുരം പ്രകാശ് കുമാര്‍, സണ്ണി മണ്ണത്തൂക്കാരന്‍, ജോസ് ചെള്ളമറ്റം, തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന പോളി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.