തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. കഴിഞ്ഞ ദിവസം 45000 ത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
29.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍ വിലയിരുത്തിയാകും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കൊവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം. അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ രോഗവ്യാപനം രൂക്ഷമായിടത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.
നിലവില്‍ 4.32 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളില്‍ അറിയാം. ലോക്ക്ഡൗണ്‍ പെട്ടെന്നു പിന്‍വലിച്ചാല്‍ വ്യാപനം വീണ്ടും കൂടാനിടയുണ്ട്.
ലോക്ക്ഡൗണ്‍ നീട്ടുമോ എന്നതില്‍ അവസാനഘട്ടത്തില്‍ മാത്രമേ തീരുമാനം ഉണ്ടാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്.