Kerala
ശക്തമായ തിരമാലകള്‍ക്ക് സാധ്യത: കടലോരവാസികള്‍ ജാഗ്രത പുലര്‍ത്തണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 22, 04:04 pm
Sunday, 22nd April 2018, 9:34 pm

 

കോഴിക്കോട്: തീരപ്രദേശങ്ങളില്‍ ഏപ്രില്‍ 24 ന് വൈകിട്ടു വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ് മുന്നറിയിപ്പ് നല്‍കി. കൂറ്റന്‍ തിരമാലകള്‍ കൊല്ലം, ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലകളില്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

 

ഫോട്ടോ കടപ്പാട്: ഷഫീഖ് സുബൈദാ ഹക്കീം

 


Also Read: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്മെന്റ് നോട്ടിസ് തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കും: കോണ്‍ഗ്രസ്


വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട്. തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.

 

ഫോട്ടോ കടപ്പാട്: ഷഫീഖ് സുബൈദാ ഹക്കീം

ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ നിശ്ചിത അകലം പാലിക്കേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട് .

 


Watch DoolNews Video: