| Sunday, 26th August 2018, 10:44 pm

ഇപ്പോഴുള്ളത് 1435 ക്യാംപുകളിലായി അഞ്ച് ലക്ഷത്തോളം പേര്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പുറത്ത് വിട്ട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കനത്ത കാലവര്‍ഷവും അതേ തുടര്‍ന്ന് ഉണ്ടായ പ്രളയവും സംസ്ഥാനം അതിജീവിച്ച് വരികയാണ്. ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. പ്രവര്‍ത്തങ്ങളുടെ പുരോഗതി സംബന്ധിച്ച കണക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്ത് വിട്ടു.

ഇപ്പോള്‍ സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്ന 1435 ക്യാംപുകളാണ്. ഇവിടെ 4,62,456പേര്‍ അന്തേവാസികളായിട്ടുണ്ട്. ആഗ്സ്റ്റ് 8 മുതല്‍ 302 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.


ALSO READ: കൊലപാതക ബന്ധം ആരോപിച്ച് സ്ത്രീയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി നഗരപ്രദക്ഷിണം നടത്തി: വ്യാപക പ്രതിഷേധം


വെള്ളം കയറിയ 3 ലക്ഷത്തോളം വീടുകള്‍ വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കുനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ആഗസ്റ്റ് 29ന് സ്‌കൂള്‍ തുറക്കുന്നതുകൊണ്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റും. ഇവിടെ വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ സ്റ്റോക്ക് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: കേരളത്തിന് കരുതലുമായി എന്‍.ഡി.ടി.വി; ആറ് മണിക്കൂര്‍ നീളുന്ന ലൈവ് പ്രോഗ്രാം; ഇതുവരെ സമാഹരിച്ചത് 9 കോടിയിലേറെ


പൂട്ടികിടക്കുന്ന വീടുകള്‍ വാസയോഗ്യമാണോ എന്ന് പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൃഗങ്ങളുടെ ശരീരം മറവ് ചെയ്യുന്നതും നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3,64000 പക്ഷികളുടേയും, 14,274 ചെറിയ മൃഗങ്ങളുടേയും ശരീരം മറവ് ചെയ്തു.

കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിനും കന്നുകലികാള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്തി പറഞ്ഞു.

We use cookies to give you the best possible experience. Learn more