മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും അലവന്‍സ് കുറയ്ക്കും; സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി
COVID-19
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും അലവന്‍സ് കുറയ്ക്കും; സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th April 2020, 5:21 pm

തിരുവനന്തപുരം: മന്ത്രിമാര്‍, എം.എല്‍.എമാര്‍ അടക്കം ഉള്ളവരുടെ ശമ്പളം, അലവന്‍സ് എന്നിവ 30 ശതമാനം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി. എം.എല്‍.എമാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന
അമ്മ്യൂണിറ്റ്‌സ് തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയാണ്. വരുമാനം ഗണ്യമായി ഇടിഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി.

കൊല്ലം-6, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതം. ഇതോടെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ചികിത്സയില്‍ കഴിയുന്നവര്‍,

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ടെ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് രോഗം.

കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൂന്ന് വീതം പേരും പത്തനംതിട്ട ഒരാളും നെഗറ്റീവായി.
നേരത്തെ ഇടുക്കിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാം.

ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍ മൈസൂരില്‍ നിന്നെത്തിയ അമ്മ, യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പുതിയ ഫലമാണ് നെഗറ്റീവായത്.