തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറുപടി നിയമസഭയില്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്നാവശ്യപ്പെട്ടും സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഗുരുതരമായ ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എ.ഡി.ജി.പിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡി.ജി.പി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച്
പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല. 183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.