| Monday, 4th May 2020, 8:39 pm

'അതിഥി തൊഴിലാളികളുടെ യാത്രക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരു ചെലവും വഹിക്കുന്നില്ല'; യാത്ര ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സ്വന്തം നാടുകളില്‍ നിന്ന് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ സ്വന്തമായി തന്നെയാണ് ട്രെയിന്‍ ടിക്കറ്റ് ചെലവുകള്‍ വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ഒരു ചെലവും വഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

അവര്‍ സ്വന്തം പണം ചെലവഴിച്ചാണ് യാത്ര പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ടിക്കറ്റ് ചെലവ് വഹിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ചെലവും വഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. അവര്‍ ചെലവ് വഹിക്കാന്‍ പുറപ്പെട്ടാല്‍ എന്താകും അവസ്ഥയെന്ന് വരുന്നയാളുകള്‍ക്ക് നല്ല ബോധ്യമുണ്ടാകും. നമുക്ക് ഒരുപാട് അനുഭവമുള്ളതല്ലേ. അതിലേക്കൊന്നും കടക്കാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അവരുടെ വാഗ്ദാനങ്ങള്‍ ഒരുപാട് നാടിന് മുന്നിലുണ്ട്. അതില്‍ എന്തൊക്കെയാണ് നടപ്പാക്കിയതെന്ന് അവര്‍ തന്നെ ആലോചിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more