| Sunday, 31st May 2020, 5:11 pm

കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടലിലുമായി രൂപപ്പെട്ട ന്യൂനമർദം അതിശക്തമായ ന്യൂനമർദമായി മാറി അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ സിസർ​ഗ എന്ന പേരിലാകും അറിയപ്പെടുക. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ന്യൂനമർദത്താൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിലിൽ 45 മുതൽ 55 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളത്തിൽ നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയുട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more