രാഷ്ട്രപതി ഇന്ന് കേരളത്തില്‍: സ്വീകരിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഒഴിവാക്കി
Kerala
രാഷ്ട്രപതി ഇന്ന് കേരളത്തില്‍: സ്വീകരിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th August 2018, 10:14 am

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിനാണ് രാഷ്ട്രപതി എത്തുക.

സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപന ചടങ്ങ് നാളെ 10 മണിക്ക് നിയമസഭാ സമുച്ചയത്തില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.


ALSO READ: നാളെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്


ഏഴാം തീയതി രാവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കുമൊപ്പം കൂടിക്കാഴ്ചയും അജണ്ടയിലുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷവും വരവിന്റെ ഉദ്ദേശങ്ങളിലൊന്നാണ്.

ഗുരുവായൂര്‍ ക്ഷേത്രം, മമ്മിയൂര്‍ ക്ഷേത്രം എന്നീ സ്ഥലങ്ങളും രാഷ്ട്രപതി സന്ദര്‍ശിക്കും. ഏഴാം തീയതി ഉച്ചയ്ക്കാണ് രാഷ്ട്രപതി മടങ്ങുക.


ALSO READ: മൂന്നു മാസത്തെ പോരാട്ടത്തിനൊടുവില്‍ വിജയം; പുതുച്ചേരി ദ്രൗപതി അമ്മന്‍ കോവിലില്‍ ദളിതര്‍ക്ക് പ്രവേശിക്കാം


ഇതിനിടെ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശനം ഒഴിവാക്കിയത് വിവാദമായി. ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴയില്‍ മുഖ്യമന്തി എത്തുമെങ്കിലും രാഷ്ട്രപതി വരുന്നതിനാല്‍ ഉച്ചയോടെ മടങ്ങും.

കുട്ടനാട് സന്ദര്‍ശനം അജണ്ടയില്‍ നിന്ന് ഒഴിവാക്കിയതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.