തിരുവനന്തപുരം: മുല്ലപെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്‌നാടിലെ വൈഗ അണക്കെട്ടിലേക്ക് തുറന്ന് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാറില്‍ നിന്നും തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഷട്ടറുകള്‍ തുറക്കുന്നത് 24 മണിക്കൂര്‍ മുമ്പെങ്കിലും കേരള സര്‍ക്കാരിനെ അറിയിക്കണമെന്നും കത്തില്‍ പറയുന്നു.
ഒക്ടോബര്‍ 16 മുതല്‍ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയതെന്നും പല ഭാഗങ്ങളിലും രൂക്ഷമായ ഉരുള്‍പൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
മുല്ലപെരിയാറില്‍ ഒക്ടോബര്‍ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോള്‍ തമിഴ്നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ താഴ് ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്.
ഇടുക്കി റിസര്‍വോയറിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. അതിനു മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടും തുറന്നു.
മുല്ലപെരിയാര്‍ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സി.എസ് ആണ്. വെള്ളം പുറത്തേക്കൊഴുക്കുന്നതിന്റെ നില ഇരുപതാം തീയതിയിലെ കണക്കുപ്രകാരം 1750 സി.എസും.
ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോള്‍ റിസര്‍വോയര്‍ ലെവല്‍ 142 അടിയില്‍ എത്തുമെന്നുള്ള ഭയവുമുണ്ട്.
അതുകൊണ്ടാണ് മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുരങ്കം വഴി തമിഴ്നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നത്. ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kerala Chief Minister forward a letter to TN Chief Minister Stalin about Mullaperiyar issue