തിരുവനന്തപുരം: പ്രവാസികളെ തിരിച്ചു കൊണ്ടു വരാന്‍ കേരളം കൈകൊണ്ട നടപടിക്ക് കേന്ദ്രം പ്രത്യേകം അഭിനന്ദനം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിന് സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു. അതില്‍ കാബിനറ്റ് സെ്ക്രട്ടറി കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചു വരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് കേരളം കൈകൊണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. അകക്കാര്യത്തിലാണ് കേന്ദ്രം സര്‍ക്കാരിനെ പ്രത്യേകം അഭിനന്ദനം അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിലേക്ക് പ്രവാസികള്‍ തിരിച്ചു കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചു.
അക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേര്‍ക്ക് രോഗം ഭേദമായി
കേരളത്തില്‍ ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേര്‍ ചികിത്സയിലുണ്ട്.
കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.