| Monday, 30th September 2019, 11:54 pm

ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഭീഷണിയായി അപരന്മാര്‍; വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ അപരന്മാര്‍ മത്സരരംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മുന്നണികള്‍ക്ക് ഭീഷണിയായി അപരന്മാര്‍. വട്ടിയൂര്‍ക്കാവിലും എറണാകുളത്തും കോണ്‍ഗ്രസിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കും ഭീഷണിയായി അപരന്മാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് ഭീഷണിയായി എസ്.എസ് സുരേഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാറിന് പകരം എ.മോഹന്‍കുമാറും മത്സരരംഗത്തുണ്ട്.

എറണാകുളത്ത് എല്‍.ഡി.എഫ് സ്വതന്ത്രന്‍ മനു റോയിക്കെതിരെ കെ.എം മനുവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദിനെതിരെ എ.പി വിനോദും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്. നാലാം തീയതി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.

അഞ്ച് മണ്ഡലങ്ങളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍

വട്ടിയൂര്‍ക്കാവ്

എല്‍.ഡി.എഫ്: വി.കെ പ്രശാന്ത്
യു.ഡി.എഫ് : മോഹന്‍കുമാര്‍
ബി.ജെ.പി: എസ്. സുരേഷ്

കോന്നി

എല്‍.ഡി.എഫ്: ടി.യു ജനീഷ് കുമാര്‍

യു.ഡി.എഫ് : മോഹന്‍രാജ്

ബി.ജെ.പി: കെ.സുരേന്ദ്രന്‍

അരൂര്‍

എല്‍.ഡി.എഫ്: മനു സി പുളിക്കല്‍

യു.ഡി.എഫ് : ഷാനി മോള്‍ ഉസ്മാന്‍

ബി.ജെ.പി: പ്രകാശ് ബാബു

എറണാകുളം

എല്‍.ഡി.എഫ്( സ്വതന്ത്ര സ്ഥാനാര്‍ത്ഥി: മനു റോയ്

യു.ഡി.എഫ്: ടി.ജെ വിനോദ്

ബി.ജെ.പി: സി.ജി. രാജഗോപാല്‍

മഞ്ചേശ്വരം

എല്‍.ഡി.എഫ്: ശങ്കര്‍ റൈ

യു.ഡി.എഫ്: എം.സി കമറുദ്ദീന്‍

ബി.ജെ.പി: രവീശ തന്ത്രി

We use cookies to give you the best possible experience. Learn more