തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് വിശദീകരണവുമായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടുണ്ടെന്നും ഒന്നിലും വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് കലക്ടറുടെ മറുപടി.
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കലക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തിയതിലെ വീഴ്ച, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു മീണയുടെ നോട്ടീസ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരത്തേയും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കലക്ടര്‍ക്ക് ടിക്കാറാം മീണ നോട്ടീസയച്ചത്. സൂക്ഷ്മ പരിശോധനാ ഫലം വൈകുന്നതടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മീണയുടെ നടപടി.
മഞ്ചേശ്വരത്ത് അവലോകന യോഗത്തിനു പോയ ടിക്കാറാം മീണ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയ ശേഷം കളക്ടറുടെ വിശദീകരണത്തില്‍ നടപടിയെടുക്കും.