| Sunday, 6th October 2019, 12:32 pm

അരൂരില്‍ ബി.ഡി.ജെ.എസ് വിട്ടുനില്‍ക്കാനുള്ള കാരണം ബി.ജെ.പി; മുന്നണി മാറ്റം തള്ളാതെ തുഷാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: രാഷ്ട്രീയത്തില്‍ ആരോടും സ്ഥിരമായ ശത്രുത ഇല്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ബി.ഡി.ജെ.എസിന് മാനസികമായ വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം. എന്നാല്‍ മുന്നണി മാറ്റത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാഷ്ട്രീയത്തില്‍ ആരോടും സ്ഥിരമായ ശത്രുത ഇല്ല. എല്‍.ഡി.എഫും യു.ഡി.എഫും ബി.ഡി.ജെ.എസിനെ സ്വാഗതം ചെയ്തിട്ടുണ്ട്’

അരൂരില്‍ വിട്ട് നില്‍ക്കാനുള്ള കാരണം പാലാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വീകരിച്ച സമീപനമാണ്. കേരളത്തിലെ സംഭവവികാസങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ബി.ഡി.ജെ.എസ് മുന്നണി വിട്ടേക്കും എന്ന അഭ്യൂഹങ്ങളെ തള്ളി ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രംഗത്തെത്തി. എന്‍.ഡി.എ മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി അരൂരില്‍ എന്ന് പ്രചരണത്തിനെത്തും എന്ന കാര്യത്തില്‍ വ്യക്തത ഇതുവരെ വന്നിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more