ഉപതെരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 3696 പൊലീസുകാര്‍
bypoll
ഉപതെരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 3696 പൊലീസുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 7:48 pm

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക്. സുരക്ഷാ ജോലികള്‍ക്കായി 3696 പൊലീസുകാരെയാണ് അഞ്ച് മണ്ഡലങ്ങളിലായി നിയോഗിച്ചിരിക്കുന്നത്.

സംഘത്തില്‍ 33 ഡി.വൈ.എസ്.പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ് ഇന്‍സ്‌പെക്ടര്‍മാരുമാണ് ഉള്ളത്.

കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയുടെ ആറ് പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളില്‍ ഒരു പ്ലാറ്റൂണ്‍ വീതവുമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

മേല്‍നോട്ടച്ചുമതല എ.ഡി.ജി.പി. മനോജ് എബ്രഹാമിനാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ