| Thursday, 5th January 2017, 12:52 pm

ഉപതെരഞ്ഞെടുപ്പ്: പതിനഞ്ചില്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫിന്: യു.ഡി.എഫിന്റെ മൂന്നും ബി.ജെ.പിയുടെ ഒരു സീറ്റും പിടിച്ചെടുത്തു.

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബി.ജെ.പിയില്‍ നിന്ന് ഒന്നും യു.ഡി.എഫില്‍ നിന്നും മൂന്നും ഇടതു മുന്നണി പിടിച്ചെടുത്തു. ഒരിടത്ത് കോണ്‍ഗ്രസ്സിന്റെ വാര്‍ഡ് കേരളാ കോണ്‍ഗ്രസ്സ് (എം) പിടിച്ചെടുത്തിട്ടുണ്ട്.


തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു മുന്‍തൂക്കം. 15 വാര്‍ഡുകളിലെക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടി. ബി.ജെ.പിയില്‍ നിന്ന് ഒന്നും യു.ഡി.എഫില്‍ നിന്നും മൂന്നും ഇടതു മുന്നണി പിടിച്ചെടുത്തു. ഒരിടത്ത് കോണ്‍ഗ്രസ്സിന്റെ വാര്‍ഡ് കേരളാ കോണ്‍ഗ്രസ്സ് (എം) പിടിച്ചെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പു നടന്ന പതിനഞ്ചില്‍ യു.ഡി.എഫ് രണ്ടിടത്തും ബി.ജെ.പി മൂന്നിടത്തും വിജയിച്ചപ്പോള്‍ യു.ഡി.എഫിനു നാലു സിറ്റിംഗ് സീറ്റും ബി.ജെ.പിയ്ക്ക് ഒന്നും നഷ്ടമായി.


Also read രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാത്തത് മണ്ടത്തരം: ഉമ്മന്‍ ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി ഷൈലജയാണ് ഇവിടെ വിജയിച്ചത്. 400 വോട്ടുകള്‍ക്കാണ് വിജയം. വാഹനപകടത്തില്‍ മരിച്ച മുന്‍ കൗണ്‍സിലര്‍ കോകിലയുടെ അമ്മയാണ് വിജയിച്ച ഷൈലജ.

തിരുവനന്തപുരം ജില്ലയില്‍ കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍, എല്‍.ഡി.എഫിലെ സി വികാസ്, 585 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം 219 വോട്ടിനായിരുന്നു ഇവിടെ ജയിച്ചത്. കാഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റംല ചോലയ്ക്കല്‍ വിജയിച്ചു. 400 വോട്ടിനാണ് റംലയുടെ വിജയം

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് ഇടതുമുന്നണി പിടിച്ചെടുത്തു. എല്‍.ഡി.എഫിലെ ലാലി തോമസാണ് വിജയിച്ചത്. കണ്ണൂര്‍ കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ സി.പി.ഐ എമ്മിലെ യു മോഹനന്‍ വിജയിച്ചു. യു.ഡി.ഫിലെ കെ വിജയനെയാണ് തോല്‍പ്പിച്ചത്. പാലക്കാട് മങ്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.ഐ.എമ്മിലെ വി കെ ഷിബു 31 വോട്ടിനാണ് വിജയിച്ചത്. പിണറായി 16 ആം വാര്‍ഡില്‍ 1086 വോട്ടിന് എല്‍.ഡി.എഫിന്റെ എന്‍ വി രമേശന്‍ വിജയിച്ചു. കൈനകരി ചെറുകാലി കായല്‍ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ അനിതാ പ്രസാദും വിജയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more