തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കില്ല. യുവമോര്‍ച്ചാ നേതാവ് എസ് സുരേഷാണ് എന്‍.ഡി.എയ്ക്കായി മത്സരത്തിനിറങ്ങുന്നത്.
കോന്നിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മത്സരിക്കും. എറണാകുളത്ത് സി.ജി രാജഗോപാലും അരൂരില്‍ കെ.പി പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശ തന്ത്രിയും മത്സരിക്കും.
നേരത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കുമെന്നുള്ള സൂചന നല്‍കി കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന് താന്‍ മത്സരിക്കണമെന്ന നിലപാടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനോട് ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനാല്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വവും നേരത്തെ മടികാണിച്ചിരുന്നു.
15000 വോട്ടുകള്‍ക്ക് ഇതിനുമുമ്പ് ഒ.രാജഗോപാല്‍ പരാജയപ്പെട്ടിടത്ത് ഇത്ര വലിയ വോട്ടിന് പരാജയപ്പെട്ടതാണ് കുമ്മനത്തോട് ആര്‍.എസ്.എസ് നേതൃത്വം മുഖം തിരിക്കാന്‍ കാരണമായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിയില്‍ തര്‍ക്കം ഉടലെടുത്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നത് വരെ കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
WATCH THIS VIDEO: