തിരുവനന്തപുരം: കൊവിഡ് കാലത്തേക്ക് മാത്രമായി സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയായിരുന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കില്‍ ഈടാക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയാണ് മന്ത്രിസഭാ അംഗീകരിച്ചത്. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അംഗീകരിച്ചിരുന്നു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.
ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ കുറവും ചൂണ്ടിക്കാട്ടി കൊവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാര്‍ശയാണ് ഇന്ന് മന്ത്രിസഭ പരിഗണിച്ചത്. മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ