തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനകാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്.
ബജറ്റില്‍ ആയിരം കോടിയുടെ ചികിത്സാ സഹായം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി 500 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു.
ശുചിത്വ കേരളം മിഷന് 127 കോടി, ആധുനിക അറവുശാലയ്ക്ക് 100 കോടി, നാല് ലാന്റ് ഫില്ലുകള്‍ നിര്‍മ്മിക്കാന്‍ 50 കോടി, ചെറുകിട സ്രോതസുകള്‍ക്ക് 208 കോടി, ആരോഗ്യ രംഗത്ത് ഡോക്ടര്‍മാര്‍ അടക്കം 5257 പുതിയ തസ്തികകള്‍,ബഡ്‌സ് സ്‌കൂളുകള്‍ക്കായി 40 കോടി, ലെല്ലു സംഭരണത്തിന് 700 കോടി, റേഷന്‍ പരിഹാര സോഫ്റ്റ് വെയറിനായി 110 കോടി, കാര്‍ഷിക സോണുകളുടെ ഓകോപനത്തിന് 10 കോടി എന്നിവയും പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
.