തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി രൂപയും മാറ്റിവച്ചു. ആറന്‍മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിനാണ് രണ്ടു കോടി രൂപ അനുവദിച്ചുത്. മലയാളം മിഷന് നാല് കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, പത്ര പ്രവര്‍ത്തക പെന്‍ഷന്‍ ആയിരം രൂപ വര്‍ദ്ധിപ്പിച്ചു. നോണ്‍ ജേണലിസ്റ്റ് പെന്‍ഷനിലും വര്‍ദ്ധനയുണ്ട്. തിരുവനന്തപുരത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടു കൂടിയ പ്രസ് ക്ലബ് നിര്‍മിക്കും.
വനിതാ സിനിമാ സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്നു കോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ടു കോടി രൂപയും വകയിരുത്തി. അമച്വര്‍ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപയും പ്രൊഫഷണല്‍ നാടക മേഖലയ്ക്ക് രണ്ടു കോടി രൂപയും വകയിരുത്തിട്ടിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക