തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പിണറായി സര്‍ക്കാറിന്റെ അഞ്ചാമത്തെ ബജറ്റാണിത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മധുരവിതരണം തന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വലിയ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വരുംവര്‍ഷം സാമ്പത്തികപ്രതിസന്ധി മറികടക്കുമെന്നും പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ചാ നിരക്ക് ഉയര്‍ന്നത് സംസ്ഥാനത്തിന്റെ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തുമെന്ന സൂചനയും മന്ത്രി നല്‍കി. വിദേശയാത്രകള്‍ ധൂര്‍ത്തല്ലെന്നും അനാവശ്യ ചെലവുകള്‍ കുറയ്ക്കുമെന്നും അധികച്ചെലവ് ഒഴിവാക്കുന്നതെങ്ങനെയെന്ന് കാത്തിരുന്നു കണ്ടോളൂ എന്നും മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞു.