| Thursday, 7th January 2021, 9:27 pm

വല നിറച്ച് കടം; ബ്ലാസ്റ്റേഴ്‌സിന് കൂറ്റന്‍ തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഒഡിഷയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

ഏഴാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെയിലൂടെ ആദ്യം ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സാണ് തുടങ്ങിയത്.

പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വലയില്‍ ഗോള്‍മഴ പെയ്തു. 22-ാം മിനിറ്റില്‍ പ്രതിരോധപ്പിഴവില്‍ ജീക്‌സണിലൂടെ ഒഡിഷ ആദ്യ ഗോള്‍ നേടി.

രണ്ടാം പകുതി അവസാനിക്കുന്നതിന് മുന്‍പേ സ്റ്റീവന്‍ ടെയ്‌ലര്‍ ഗോള്‍ നേടി ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ 50-ാം മിനിറ്റിലും 60-ാം മിനിറ്റിലും മൗറിഷ്യോയിലൂടെ ഒഡിഷ വീണ്ടും മുന്നിലെത്തി.

79-ാം മിനിറ്റില്‍ ഗ്രെ ഹൂപ്പറിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Blasters vs Odisha FC ISL

We use cookies to give you the best possible experience. Learn more