| Thursday, 26th November 2020, 9:31 pm

ഇടഞ്ഞകൊമ്പനെ തളച്ച് നോര്‍ത്ത് ഈസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്.

അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ സിഡോഞ്ചയും 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പറുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ കേസി അപ്പിയാഹിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തിരിച്ചടിച്ചു. കളി തീരാന്‍ മിനിട്ടുകള്‍ക്ക് മാത്രം ശേഷിക്കെ സില്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടുകയായിരുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Blasters vs North East United ISL

We use cookies to give you the best possible experience. Learn more