ISL
കടത്തോട് കടം; ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jan 02, 04:02 pm
Saturday, 2nd January 2021, 9:32 pm

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ മുംബൈ എഫ്.സിയ്ക്ക് ജയം. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് മുംബൈയുടെ ജയം.

ആദ്യ 11 മിനിട്ടുകള്‍ക്കുള്ളിലാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകളും വഴങ്ങിയത്. മുംബൈയ്ക്കായി ആദം ലേ ഫോണ്‍ട്രെയും ഹ്യൂഗോ ബൗമസുമാണ് സ്‌കോര്‍ ചെയ്തത്. നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ ടീമിന് സാധിച്ചില്ല.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് മുംബൈയാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. കേരളത്തെ ഞെട്ടിച്ച് രണ്ടാം മിനിട്ടില്‍ തന്നെ മുംബൈ എഫ്.സി ആദ്യ ഗോള്‍ നേടി.

പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ആദം ലേ ഫോണ്‍ട്രെയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Blasters vs Mumbai FC ISL