പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.
അബ്ദുള്‍ ഹക്കുവും ജോര്‍ദാന്‍ മുറെയുമാണ് ഗോള്‍ സ്‌കോറര്‍മാര്‍.
മത്സരം ആരംഭിച്ചപ്പോള്‍ ഇരുടീമുകളും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. പത്താം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് താരം സഹലിന് മികച്ച അവസരം ബോക്സിനകത്ത് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല.
20-ാം മിനിട്ടില്‍ അനാവശ്യ ഫൗള്‍ നടത്തിയതിന് സഹലിന് റഫറി മഞ്ഞക്കാര്‍ഡ് ലഭിച്ചു.
28-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ച ഗോള്‍ പിറന്നു. മലയാളി പ്രതിരോധ താരം അബ്ദുള്‍ ഹക്കുവാണ് ടീമിനായി ഗോള്‍ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്.
ഹക്കു ആദ്യമായാണ് ഈ സീസണില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടുന്നത്.
ഗോള്‍ വഴങ്ങിയതോടെ ഹൈദരാബാദ് ഉണര്‍ന്നുകളിച്ചു. അതിന്റെ ഫലമായി 44-ാം മിനിട്ടില്‍ ടീമിന് മികച്ച അവസരം ലഭിച്ചു. പക്ഷേ സന്റാനയ്ക്ക് അത് വലയിലെത്തിക്കാനായില്ല.
നിശ്ചിത സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ മുറെ രണ്ടാം ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം അരക്കിട്ടുറപ്പിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Blasters vs Hyderabad FC ISL