കൊച്ചി: പ്രീ സീസണ്‍ ടൂര്‍ണമെന്റായ ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ സ്പാനിഷ് ക്ലബ്ബായ ജിറോണ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഇന്നലെ ആറ് ഗോളുകള്‍ക്ക് മെല്‍ബണ്‍ സിറ്റിയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ക്ലബ്ബ്. ഇന്ന് ജയിച്ചാല്‍ ടൂര്‍ണമെന്റ് സ്വന്തമാവും.
ജിറോണ ഇന്നലെ തകര്‍ത്ത് വിട്ട് മെല്‍ബണ്‍ സിറ്റി എഫ്.സിയോട് ആറ് ഗോളുകള്‍ വാങ്ങിയാണ് കേരള ബ്ലാസ്റ്റേസ് നേരത്തെ പരാജയപ്പെട്ടത്. ലോകനിലവാരത്തിലുള്ള ജിറോണ ഫുട്‌ബോളിനെ തോല്‍പ്പിച്ച് കളയാം എന്ന ചിന്തകള്‍ ബ്ലാസ്റ്റേഴ്സ് ക്യാംപിലുണ്ടാവാന്‍ ഇടയില്ല. മികച്ച പോരാട്ടം കാഴ്ച വെക്കാനാവും ടീമിന്റെ ശ്രമം.
ALSO READ: ശ്രീ ശങ്കരാചാര്യ യൂണിവേസിറ്റി അധ്യാപക നിയമനത്തില്‍ ദളിത് അപേക്ഷകനെ ബോധപൂര്‍വം തോല്‍പ്പിച്ചതായി പരാതി
അതേസമയം ടൂര്‍ണമെന്റ് ജയിക്കാന്‍ ജിറോണക്ക് ഒരു സമനില മാത്രം മതി. എന്നാല്‍ സ്പാനിഷ് വമ്പന്‍മാര്‍ ജയത്തില്‍ കുറഞ്ഞ ഒന്നും ലക്ഷ്യമിടില്ല എന്നുറപ്പാണ്.
ആദ്യമത്സരത്തില്‍ ടീമിന് തിരിച്ചടി ആയത് പ്രതിരോധത്തിലെ പാളിച്ചകളും, ഗോളി ധീരജ് സിങ്ങിനെ പരിചയക്കുറവും ആണെന്ന് കൊച്ച് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു.
നല്ല പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്‌ട്രൈക്കര്‍മാര്‍ നടത്തിയത്. സ്ലൊവേനിയന്‍ താരം മതേജ് പോപ്‌ലാറ്റിക്കും, സെര്‍ബിയന്‍ താരം സ്ലാവിസ് സ്റ്റോയ്‌ക്കോവിക്കും നന്നായി കളിക്കുന്നുണ്ട്. മലയാളി താരം പ്രശാന്തും മെച്ചപ്പെടുന്നുണ്ട്.
പ്രതിരോധം തകര്‍ന്നില്ലെങ്കില്‍, ഇന്ന് മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.