| Tuesday, 13th March 2018, 8:49 am

'മുന്നേ പറന്ന് മഞ്ഞപ്പട'; മുന്നേറ്റ നിരക്ക് കരുത്തേകാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്യാമ്പിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.പി.എല്‍ നാലാം സീസണിലെ പ്രാഥമിക മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ അടുത്ത സീസണിലേക്കുള്ള താരങ്ങളെ കരുതി വെക്കുന്ന തിരക്കിലാണ് ടീം മാനേജ്‌മെന്റുകള്‍. ട്രാന്‍സ്ഫര്‍ വിന്‍ഡോകള്‍ തുറന്ന് വെച്ച് എല്ലാ ടീമുകളും താരങ്ങളെ ഒഴിവാക്കാനും പുതിയവരെ കൂടെചേര്‍ക്കാനും തുടങ്ങിയിരിക്കുകയാണ്. താരങ്ങളെ സ്വന്തമാക്കുന്നതില്‍ മറ്റു ടീമുകളോട് മത്സരിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സും സജീവമായി ട്രാന്‍സഫര്‍ രംഗത്തുണ്ട്.

ആറാം സ്ഥാനക്കാരായി ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്തായതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തിയ കാര്യമായിരുന്നു സൂപ്പര്‍ താരങ്ങള്‍ കളം വിടുന്നു എന്നത്. ബെര്‍ബയും കളിക്കിടെ കളമൊഴിഞ്ഞ സിഫ്‌നിയോസിനും പിന്നാലെ ഇന്ത്യന്‍ യുവതാരങ്ങളും സി.കെ വിനീതും ടീം വിടുകയാണെന്ന വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു.


Related One: ‘കോപ്പലാശാനു തിരിച്ചടി, മഞ്ഞപ്പടയ്ക്ക് ആവേശം’; ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടാന്‍ അനസ് എത്തുന്നു


എന്നാല്‍ ഇതിനു പിന്നാലെയാണ് മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇപ്പോഴിതാ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഹലിചരണ്‍ നാര്‍സാരിയുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. 2018-19 സീസണിലേക്കായാണ് സര്‍സാരി ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.

ഇരുപത്തിമൂന്നുകാരനായ ഹലിചരണ്‍ നര്‍സാരി ആസ്സാം സ്വദേശിയാണ്. എഫ്.സി ഗോവയിലൂടെ ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിച്ച ഹലിചരണ്‍ നര്‍സാരി കഴിഞ്ഞ മൂന്നു വര്‍ഷമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലാണ് കളിക്കുന്നത്. 31 മത്സരങ്ങള്‍ കളിച്ച നര്‍സാരി ഒരു ഗോളും നാല് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ദേശീയ ടീമിനായും ഗോള്‍ നേടിയിട്ടുള്ള താരം 17 മത്സരങ്ങളിലാണ് ഇന്ത്യക്കായി ബൂട്ടണിഞ്ഞിട്ടുള്ളത്. നടപ്പ് സീസണില്‍ 13 മത്സരങ്ങളിലാണ് നര്‍സാരി നോര്‍ത്ത് ഈസ്റ്റിനായി കളത്തിലിറങ്ങിയത്.

We use cookies to give you the best possible experience. Learn more