വരാനിരിക്കുന്ന പുതിയ സീസണിലേക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ കേരളം ആരാധകരെ ആവേശത്തിലാക്കി പുതിയ സൈനിങ് നടത്തിയിരിക്കുകയാണ്. ഫ്രഞ്ച് ഡിഫന്‍ഡര്‍ അലക്‌സാണ്ടര്‍ കോഫിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. രണ്ടു വര്‍ഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിച്ചത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ടീം പുതിയ സൈനിങ് വിവരം പുറത്തുവിട്ടത്.
ഫുട്‌ബോളില്‍ വ്യത്യസ്ത ലീഗുകളിലും വ്യത്യസ്ത ക്ലബ്ബുകളും കളിച്ചുകൊണ്ട് അവിസ്മരണീയമായ ഒരു കരിയര്‍ ആണ് അലക്‌സാണ്ടര്‍ നടത്തിയത്. 320 മത്സരങ്ങളിലാണ് ഇതിനോടകം തന്നെ താരം ബൂട്ടുകെട്ടിയത് ഇതില്‍ 25 ഗോളുകള്‍ സ്വന്തമാക്കാനും അലക്‌സാണ്ടറിന് സാധിച്ചിട്ടുണ്ട്.
ഫ്രഞ്ച് സൂപ്പര്‍താരത്തിന്റെ ടീമിലെത്തിച്ചതിന്റെ സന്തോഷം കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്പിന്‍കിസ് പങ്കുവെക്കുകയും ചെയ്തു.
‘അലക്‌സാണ്ടര്‍ ഞങ്ങള്‍ക്ക് അവന്റെ അനുഭവ പരിചയസമ്പത്ത് നല്‍കിക്കൊണ്ട് ടീമിലെ പല മേഖലകളും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനുപുറമേ ഞങ്ങള്‍ അദ്ദേഹത്തിന്റെ,’ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പറഞ്ഞു.
ഫ്രഞ്ച് സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങളില്‍ നിന്നും 10 വിജയവും ഒരു സമനിലയും ഒമ്പത് തോല്‍വിയും അടക്കം 31 പോയിന്റുമായി സ്ഥാനത്തായിരുന്നു കേരളം ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ സീസണിന്റെ ആദ്യപകുതിയില്‍ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. 12 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി 26 പോയിന്റോടെ ഒന്നാം സ്ഥാനത്തായിരുന്നു കേരളം.
എന്നാല്‍ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ച തോടുകൂടി ബ്ലാസ്റ്റേഴ്‌സ് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും പോയിന്റ് ടേബിളില്‍ താഴോട്ട് പോവുകയുമായിരുന്നു. രണ്ടാം പകുതിയില്‍ 10 മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
രണ്ട് മത്സരങ്ങള്‍ മാത്രമാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് വിജയിക്കാന്‍ സാധിച്ചത്. ഒരു മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു. സീസണിന്റെ രണ്ടാം പകുതിയില്‍ ഏഴ് പോയിന്റുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ പ്രധാന താരങ്ങളുടെ പരിക്കുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.
Content Highlight: Kerala Blasters Sign Alexandre Coeff