2024 ഡ്യൂറന്റ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയം അടക്കം ഏഴ് പോയിന്റോടെയാണ് കേരളം അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയെങ്കിലും ഗോളിന്റെ മുന്‍തൂക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറിലേക്ക് നടന്നു കയറുകയായിരുന്നു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് കേരളം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.
ഇനി പോരാട്ടം ക്വാട്ടേർ ഫൈനലിൽ 🥁
As group toppers, we head into the Durand Cup 2024 Quarterfinals with momentum in our stride! #IndianOilDurand #KBFC #KeralaBlasters pic.twitter.com/bfV3YyS2Xq
— Kerala Blasters FC (@KeralaBlasters) August 11, 2024
ബ്ലാസ്റ്റേഴ്സിന്റെ അത്രയും പോയിന്റ് തന്നെയായിരുന്നു പഞ്ചാബിനും ഉണ്ടായിരുന്നത്. എന്നാല്‍ പഞ്ചാബിനേക്കാള്‍ ഗോളടിച്ചു കൂട്ടിയ കണക്കുകളില്‍ കേരളം ബഹുദൂരം മുന്നിലായിരുന്നു. +15 എന്ന മാര്‍ജിനോടെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത റൗണ്ടിലേക്ക് കുതിച്ചത്. പഞ്ചാബിന് +6 മാത്രമാണ് ഉണ്ടായിരുന്നത്.
ആദ്യ മത്സരത്തില്‍ മുംബൈയെ എട്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നത്. ഡ്യൂറന്റ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന ചരിത്ര നേട്ടവും ഈ വിജയത്തിന് പിന്നാലെ കേരളം സ്വന്തമാക്കിയിരുന്നു. അടുത്ത മത്സരത്തില്‍ പഞ്ചാബുമായി സമനിലയില്‍ പിരിഞ്ഞെങ്കിലും അടുത്ത മത്സരത്തില്‍ സി.ഐ.എസ്.എഫ് പ്രോട്ടക്ടെഴ്സിനെ ഏഴു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ആരായിരിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിലെ മറ്റു മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ കേരളത്തിന്റെ എതിരാളികള്‍ ആരായിരിക്കും എന്ന് അറിയാന്‍ സാധിക്കൂ.
ഇവാന് വുകമനോവിച്ചിന് പകരക്കാരനായി എത്തിയ മൈക്കല്‍ സ്റ്റാറയുടെ കീഴിലെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തുന്നത് പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
Content Highlight: Kerala Blasters qualified for the quarter finals of the 2024 Durant Cup